തിരുവനന്തപുരം: 7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു. ഇന്ന് ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ നെയ്യാറ്റിൻകര ചെങ്കൽ യുപി സ്കൂളിലാണ് സംഭവം ചെങ്കൽ, ജയൻ നിവാസിൽ ഷിബുവിന്റേയും ബീനയുടേയും മകൾ നേഹ (12) യ്ക്കാണ് പാമ്പുകടിയേറ്റത്.
കുട്ടിയുടെ വലതു കാൽ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്കൂൾ അധികൃതർ അടിച്ചു കൊന്നു.
Post Your Comments