Latest NewsNewsIndia

ഒന്നിനുപുറകെ ഒന്നായി പാമ്പ് കടിച്ചത് അഞ്ചുപേരെ, അമ്മയും മക്കളും മരിച്ചു

ലക്‌നൗ: കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് പേരെ പാമ്പ് കടിച്ചതില്‍ മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്ച വീടിന്റെ തറയില്‍ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും പാമ്പ് കടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

Read Also; സ്ത്രീധന പീഡനം: കോളേജ് അധ്യാപിക ജീവനൊടുക്കി, ശബ്ദ സന്ദേശം പുറത്ത്

ഹാപൂരിലെ ബഹാദൂര്‍ഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സദര്‍പൂര്‍ ഗ്രാമത്തില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന പൂനം മക്കളായ സാക്ഷി, തനിഷ്‌ക് എന്നിവരാണ് മരിച്ചത്. മൂവരുടെയും അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം ഗ്രാമവാസികള്‍ മടങ്ങിയെത്തിയപ്പോള്‍ രാത്രി തന്നെ അതേ ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പാമ്പ് കടിച്ചതായി വാര്‍ത്ത വന്നു. ഇതാണ് രണ്ടാമത്തെ ദുരന്തം.

പാമ്പുകടിയേറ്റ് അബോധാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ യുവാവ് മരണവുമായി മല്ലിടുകയാണ്. ഇതോടെ പാമ്പിനെ പിടിക്കാന്‍ വനംവകുപ്പിന്റെ അഞ്ച് സംഘങ്ങള്‍ ഗ്രാമത്തില്‍ എത്തി. എന്നാല്‍, ഇതിനെല്ലാം ഇടയില്‍ ബുധനാഴ്ച ഗ്രാമത്തില്‍ മറ്റൊരു സ്ത്രീക്ക് കൂടി പാമ്പ് കടിയേറ്റെന്ന വാര്‍ത്ത ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗ്രാമത്തില്‍ വിഷപ്പാമ്പുകളുടെ (നാഗിന്‍) സാന്നിധ്യമുണ്ട് എന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. സന്ധ്യ മയങ്ങുമ്പോള്‍ തന്നെ ഈ പാമ്പുകള്‍ അതിന്റെ മാളത്തില്‍ നിന്ന് പുറത്തുവന്ന് ഗ്രാമവാസികളെ ഇരയാക്കുമെന് വിശ്വാസവും ഇവിടുത്തെ ജനങ്ങളിലുണ്ട്. അതാണവരെ കൂടുതലും ഭീതിയിലാക്കുന്നത്. ഗ്രാമത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നതും പറയുന്നതും പ്രദേശത്ത് സര്‍പ്പത്തിന്റെ ‘പ്രതികാരം’ കാണപ്പെടുന്നു എന്നാണ്.

പാമ്പിനെ പേടിച്ച് ഹാപൂരിലെ സദര്‍പൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവില്‍ പാമ്പിനെ പിടികൂടാന്‍ വനംവകുപ്പ് നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പാമ്പുകളെയും പിടികൂടുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മീററ്റില്‍ നിന്ന് നാല് പാമ്പാട്ടികളുടെ സംഘത്തെയും വിളിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button