ErnakulamKeralaNattuvarthaLatest NewsNewsIndia

മാംസോല്‍പ്പാദനത്തില്‍ കേരളം ചരിത്രം സൃഷ്ടിക്കും, സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ.ചിഞ്ചുറാണി

മൂവാറ്റുപുഴ: മാംസോല്‍പ്പാദനത്തില്‍ കേരളം ചരിത്രം സൃഷ്ടിക്കുമെന്നും , സ്വയംപര്യാപ്തത കൈവരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇതിന് വേണ്ടി ധാരാളം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ വാഗ്ധാനം.

Also Read:മലബാറിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്ത് വീണ ജോർജ്ജ്

‘100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പരമാവധി തൊഴില്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ വിതരണ കേന്ദ്രങ്ങള്‍ അനുവദിച്ചതിലൂടെ കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. എല്ലാ ക്ഷീരകര്‍ഷകരും ക്ഷേമനിധിയില്‍ അംഗങ്ങളാകണമെന്നും കര്‍ഷകര്‍ക്ക് ധനസഹായങ്ങള്‍ ഉള്‍പ്പടെ എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button