കോഴിക്കോട്: മലബാറിലെ ആദ്യത്തേതും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതുമായ മുലപ്പാല്‍ ബാങ്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ‘കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണെന്ന് വീണ ജോർജ്ജ് അഭിപ്രായപ്പെട്ടു.
Also Read:ജനുവരിയോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍: ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം
‘തുടക്കത്തിൽ മുലപ്പാൽ ലഭ്യമല്ലാതിരിക്കുന്നത് അണുബാധ ഉണ്ടാകുവാൻ കാരണമായേക്കാം. എന്നാല്‍ അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കുകയാണ് ഈ ബാങ്കിന്റെ ലക്ഷ്യ’മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണ് മുലപ്പാൽ ബാങ്ക്. പ്രതിരോധ കുത്തിവെപ്പിനോ, നിസാര രോഗങ്ങളുമായോ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നിന്നോ അവരുടെ സമ്മതത്തോടെ മുലപ്പാല്‍ ശേഖരിക്കലാണ് ആദ്യ പടി’യെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments