
മസ്‌ക്കറ്റ്: മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി കസ്റ്റംസ് അധികൃതര്‍. ലഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.237 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഏഷ്യന്‍ യാത്രക്കാരന്റെ സ്വകാര്യ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Post Your Comments