COVID 19ErnakulamKeralaNattuvarthaLatest NewsNews

ഗുരുതര പിഴവ്: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്‌സിൻ കുത്തിവച്ചു

ഒരു പ്രാവശ്യം എടുത്തുവെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചാണ് വാക്‌സിൻ കുത്തിവച്ചത്

എറണാകുളം: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്‌സിൻ കുത്തിവച്ചുവെന്ന് പരാതി. ശ്രീമൂലനഗരം ഗവണ്മെന്റ് ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്. എൺപത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു തവണ വാക്‌സിൻ കുത്തിവച്ചത്. ആശുപത്രി അധികൃതരുടെ പിഴവിനെതിരെ വലിയ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ താണ്ടമ്മ പാപ്പു ആദ്യം ഒരു ഇൻജെക്ഷൻ എടുത്ത കാര്യം പറഞ്ഞില്ലെന്നാണ് സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം.

Also Read:പ്രതിഷേധം കനത്തു: ജീവനക്കാരുടെ കലാ‐സംസ്‌കാരിക പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കുലർ പിൻവലിച്ചു

അതേസമയം, ഇഞ്ചക്ഷൻ ഒരു പ്രാവശ്യം എടുത്തുവെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചാണ് വാക്‌സിൻ കുത്തിവച്ചതെന്ന് താണ്ടമ്മ പാപ്പു മാധ്യമങ്ങളോട് പറഞ്ഞു. ഇൻജെക്ഷൻ എടുത്തതിനു ശേഷം റെസ്റ്റ് റൂമിൽ ഇരിക്കുന്ന സമയത്താണ് താണ്ടമ്മ പാപ്പുവിന്റെ ചെരിപ്പ് കാണാതായത്. തുടർന്ന് അത്‌ തിരയാൻ വൃദ്ധ വീണ്ടും വാക്‌സിൻ മുറിയിക്ക് അടുത്തു പോയപ്പോഴാണ് വീണ്ടും വാക്‌സിൻ നൽകിയതെന്നാണ് താണ്ടമ്മ പാപ്പു പറയുന്നു. സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ വിമർശനം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button