കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തൽ നടത്തിയ പാലാ ബിഷപിനെ വിമർശിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതാധ്യക്ഷന്മാര്‍ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പ്രസ്ഥാനവനയെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിനിടെ വ്യക്തമാക്കി. ‘മാന്യത നിലനിര്‍ത്തുന്നതും, വിദ്വേഷം ഉണ്ടാക്കാതിരിക്കലും ആണ് മതങ്ങളുടെ പൊതുതത്വമെന്നിരിക്കെ മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താല്‍ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Also Read:‘ഞാൻ അച്ഛനായി, ഇനി പണ്ടത്തെ പോലെ നടക്കാൻ പറ്റില്ല’: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്പിളി
നേരത്തെ, ബിഷപ്പിന്റെ ആരോപണത്തിനെതിരെ സമസ്ത മുഖപത്രം രംഗത്ത് വന്നറിയുന്നു. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ സംഭവമാണിതെന്ന് ‘വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇരു വിഭാഗം മതവിശ്വാസികളില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബിഷപ്പ് ബോധപൂര്‍വം നടത്തിയ നീച നീക്കമാണ് കഴിഞ്ഞ ദിവസത്തെ അള്‍ത്താരയിലെ പ്രസംഗമെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റമാണ് ആഭ്യന്തര വകുപ്പിന്റേയും കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടാകേണ്ടതെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണർക്കെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്‌ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ടു പഠിക്കട്ടെയെന്നും ഉദാഹരണമായി മുഖപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments