CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം: പരമ്പര നേടാൻ ടീം ഇന്ത്യ

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ ഇംഗ്ലണ്ടിന് ജയിച്ചേ തീരു. മാഞ്ചസ്റ്ററിൽ തോൽവി ഒഴിവാക്കിയാൽ ഓസ്ട്രേലിയയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യ നായകനാവാൻ വിരാട് കോഹ്‌ലിക്ക് കഴിയും.

സപ്പോർട്ടിങ് സ്റ്റാഫിലെ ഒരാൾ കൂടി കോവിഡ് ബാധിതനായതിനാൽ ആശങ്കയിലാണ് ഇന്ത്യൻ ക്യാമ്പ്. എങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ നിർണായക മത്സരത്തിൽ ഇറക്കാൻ സാധ്യതയില്ല. പകരം ഹനുമ വിഹാരി ടീമിൽ സ്ഥാനം പിടിച്ചേക്കും.
ഇംഗ്ലണ്ടിൽ കൗണ്ടിയടക്കം കളിച്ചിട്ടുള്ള അനുഭവസമ്പത്ത് വിഹാരിക്കുണ്ട്. ഇന്ത്യക്കായി 12 മത്സരങ്ങളിൽ നിന്ന് താരം 664 റൺസ് നേടിയിട്ടുണ്ട്.

Read Also:- ലോകകപ്പ് യോഗ്യതാ മത്സരം: മെസി ഹാട്രിക്കിൽ അർജന്റീന, ബ്രസീലിന് ജയം

ജഡേജയ്ക്ക് പകരം അശ്വിനെ ഇന്ത്യ ഇറക്കിയേക്കും. ഓൾഡ് ട്രാഫോർഡിൽ സ്പിന്നിന് നിർണായക സ്വാധീനമുള്ളതിനാൽ അശ്വിനെ ഇറക്കാനാണ് സാധ്യത. ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ അശ്വിന് മികവുണ്ട്. ബുമ്രയ്ക്ക് വിശ്രമം നൽകി പകരം മുഹമ്മദ് ഷമിയെ ഇന്ത്യ അഞ്ചാം മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. പരിക്കിനെ തുടർന്ന് രോഹിത് ശർമ പുറത്തിരുന്നാൽ മായങ്ക് അഗർവാൾ ടീമിലിടം പിടിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button