തിരുവനന്തപുരം: മലബാർ കലാപത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി യുവാവിന്റെ കുറിപ്പ്. മലബാർ കലാപം ഏകപക്ഷീയമായ നരഹത്യയെന്നാണ്
അബേദ്ക്കർ വരെ എഴുതിയത്. ഇനി അങ്ങനെ എഴുതിയതിന് അംബേദ്കര്‍ക്ക് എന്ത് ചാപ്പ നിങ്ങൾ കൊടുക്കുമെന്നാണ് കുറിപ്പിൽ ചോദിക്കുന്നത്. പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരായുധര്‍ ആയിരുന്ന അവരൊക്കെ സാമ്രാജ്യത്വ ശക്തികള്‍ ആയിരുന്നോ? അതോ അവരെല്ലാം ജന്മിമാരായിരുന്നോ എന്നും ജിതിൻ കെ ജേക്കബ് എഴുതിയ കുറിപ്പിൽ ചോദിക്കുന്നു.
‘അംബേദ്കര്‍ എഴുതിയത് ഒക്കെ ഇന്നും പൊതുസമൂഹത്തിന് ലഭ്യമാണ്. മാധവന്‍ നായരുടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ബുക്കുകള്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് പോലെ അംബേദ്കറുടെ ബുക്കുകളും കേരളത്തില്‍ കിട്ടാന്‍ വഴിയില്ല. പക്ഷെ അവിടെയും അവര്‍ക്ക് തിരിച്ചടിയായത് ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോമുകള്‍ ആണ്, ഓണ്‍ലൈനില്‍ ബുക്കുകള്‍ ലഭ്യമാണ്’ എന്നും കുറിപ്പിൽ പറയുന്നു.
‘സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എത്ര ബ്രിട്ടീഷുകാര്‍ ആണ് കൊല്ലപ്പെട്ടത്?. സാമ്രാജ്യത്വ പോരാട്ടം ആയിരുന്നു എങ്കില്‍ കൊല്ലപ്പെടേണ്ടി ഇരുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നില്ലേ?. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുക്കളും, മുസ്ലിങ്ങളും ഒന്ന് ചേര്‍ന്നാണ് ബ്രിട്ടീഷുകാരെ നേരിട്ടത്. അതാണ് സ്വാതന്ത്ര്യ സമരം, അല്ലാതെ ഒരു വിഭാഗത്തെ മതം നോക്കി തിരഞ്ഞു പിടിച്ച് വംശഹത്യ ചെയ്യുന്നതല്ലെ’ന്നും പ്രമുഖ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
ആനി ബസന്റ്, ഗാന്ധിജി, ടാഗോര്‍, മാധവന്‍ നായര്‍, ചേറ്റൂര്‍ ശങ്കരന്‍ നായര്‍, ഇ എം എസ്, കുമാരനാശന്‍ എന്നിവരേക്കാളും മലബാര്‍ ഹിന്ദു വംശഹത്യ വെളുപ്പിച്ചെടുക്കുന്നത് പൊളിച്ചു കൊടുത്തത് സാക്ഷാല്‍ ബി ആര്‍ അംബേദ്കര്‍ ആണ്. മറ്റുള്ളവരെ എല്ലാം സവര്‍ണരായും, ക്രിസ്ത്യാനിയായും ഒക്കെ ചാപ്പ കുത്താം. അവരൊക്കെ എഴുതിയതും, പറഞ്ഞതുമൊക്ക അവഗണിച്ച് പോകാന്‍ കേരളത്തില്‍ എളുപ്പം സാധിക്കും, കാരണം ആദ്യം പറഞ്ഞ സവര്‍ണ്ണ പട്ടം എടുത്തിട്ടാല്‍ മതിയല്ലോ.
അംബേദ്കര്‍ക്ക് എന്ത് ചാപ്പ കൊടുക്കും എന്നതാണ് അവരെ അലട്ടുന്നത്.
അംബേദ്കര്‍ എഴുതിയത് ഒക്കെ ഇന്നും പൊതുസമൂഹത്തിന് ലഭ്യമാണ്. മാധവന്‍ നായരുടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ബുക്കുകള്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് പോലെ അംബേദ്കറുടെ ബുക്കുകളും കേരളത്തില്‍ കിട്ടാന്‍ വഴിയില്ല. പക്ഷെ അവിടെയും അവര്‍ക്ക് തിരിച്ചടി ആയത് ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോമുകള്‍ ആണ്, ഓണ്‍ലൈനില്‍ ബുക്കുകള്‍ ലഭ്യമാണ്.
അബേദ്ക്കര്‍ പറഞ്ഞത് മലബാര്‍ കലാപം ഏകപക്ഷീയമായ, വാക്ക് ശ്രദ്ധിക്കണം, ഏകപക്ഷീയമായ നരഹത്യ ആയിരുന്നു എന്നാണ്. അതായത് കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നത് പോലെ തന്നെ.
പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരായുധര്‍ ആയിരുന്ന അവരൊക്കെ സാമ്രാജ്യത്വ ശക്തികള്‍ ആയിരുന്നോ? അതോ അവരെല്ലാം ജന്മിമാരായിരുന്നോ?
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എത്ര ബ്രിട്ടീഷുകാര്‍ ആണ് കൊല്ലപ്പെട്ടത്?. സാമ്രാജ്യത്വ പോരാട്ടം ആയിരുന്നു എങ്കില്‍ കൊല്ലപ്പെടേണ്ടി ഇരുന്നത് ബ്രിട്ടീഷുകാര്‍ ആയിരുന്നില്ലേ?. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുക്കളും, മുസ്ലിങ്ങളും ഒന്ന് ചേര്‍ന്നാണ് ബ്രിട്ടീഷുകാരെ നേരിട്ടത്. അതാണ് സ്വാതന്ത്ര്യ സമരം, അല്ലാതെ ഒരു വിഭാഗത്തെ മതം നോക്കി തിരഞ്ഞു പിടിച്ച് വംശഹത്യ ചെയ്യുന്നതല്ല.
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എന്തിനായിരുന്നു നിര്‍ബന്ധിച്ചു മതം മാറ്റം?. ബ്രിട്ടീഷുകാരെ അല്ലല്ലോ മതം മാറ്റിയത്?.
അതൊക്ക പോട്ടെ, ഈ സ്വതന്ത്ര രാജ്യം സ്ഥാപിച്ചിട്ട് അതിന് പേരിട്ടതോ, അല്‍ ദൗള അതായത് വിശുദ്ധ രാജ്യം എന്ന്!.
നിങ്ങള്‍ ശ്രദ്ധിച്ചോ, അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന കൊടും ക്രൂരതകളെ ഇപ്പോഴേ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ പറയുന്നത് സ്വാതന്ത്ര്യ സമരം എന്നാണ്. ഇസ്ലാമിക സ്റ്റേറ്റ്‌ന്റെ കാര്യം ചോദിച്ചാല്‍ പറയും, ‘അത് ജൂത സൃഷ്ടി ആണ്’ എന്ന്, അതേസമയം ഇസ്ലാമിക സ്റ്റേറ്റില്‍ ചേരാന്‍ ഇവിടെ നിന്ന് പോകുകയും ചെയ്യും.
വിവര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഈ കാലത്ത് പോലും സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകള്‍ ആക്കുന്നതും, മതം അടിച്ചേല്‍പ്പിച്ച് ജനത്തിന്റെ എല്ലാ അവകാശങ്ങളും ഇല്ലാതാകുന്നതും ഒക്കെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാന്‍ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കും,ഒരുപറ്റം മാധ്യമങ്ങള്‍ക്കും കഴിയുന്നു എങ്കില്‍ 100 കൊല്ലം മുൻപ് നടന്ന ഹിന്ദു വംശഹത്യ വെളുപ്പിച്ചെടുക്കാനാണോ പാട്?.
പക്ഷെ അംബേദ്കര്‍ പണി പറ്റിച്ചു. അംബേദ്കര്‍ ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഉണ്ടാക്കിയ ഡാമേജ് അത്ര വലുതാണ്.
തുര്‍ക്കിയിലെ ഖിലാഫത് ഭരണത്തിന് വേണ്ടിയായിരുന്നല്ലോ ഇവിടെ കലാപം തുടങ്ങിയത്. തുര്‍ക്കി ജനതയ്ക്ക് പോലും താല്‍പ്പര്യം ഇല്ലാതിരുന്ന ഭരണാധികാരിയെ മാറ്റിയതിന് കേരളത്തില്‍ കലാപം!. പക്ഷെ അത് പരിശോധിക്കുമ്പോള്‍ ആണ് ഒന്നാം ലോക മഹായുദ്ധ കാലത്ത് തുര്‍ക്കിയില്‍ ജീവിച്ചിരുന്ന 10 ലക്ഷം അര്‍മിനിയന്‍ ക്രിസ്ത്യനികളുടെ വംശഹത്യയുടെ ചരിത്രം മലയാളി മനസിലാക്കുന്നത്. ഖലീഫ ഭരണത്തില്‍ വംശഹത്യ നടന്നത് അര്‍മിനിയക്കാരോട് മാത്രമല്ല, ഗ്രീക്ക്, അസീരിയന്‍ വംശങ്ങള്‍ക്ക് നേരെയും ഉണ്ടായി.
ഇന്ത്യയുടെ ശക്തി ഇതൊക്കെയാണ്. എത്രയൊക്കെ വളച്ചൊടിച്ചാലും, മൂടിവെച്ചാലും ഏതെങ്കിലും രൂപത്തില്‍ ഒരുനാള്‍ സത്യം മറനീക്കി പുറത്ത് വരും. ചരിത്രത്തെ വികൃതമാക്കാന്‍ ശ്രമിച്ചവര്‍ തന്നെ അതിന് കാരണക്കാരാകുകയും ചെയ്യുന്നു എന്നതാണ് അതിന്റ കാവ്യനീതി.
Post Your Comments