ബെംഗളൂരു: ഡോ. ബി.ആർ അംബേദ്കർ ഭരണഘടനാ ശിൽപി അല്ലെന്ന് പാഠപുസ്‌തകം. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് പുതിയ പരിഷ്കരണം കർണാടക സർക്കാർ കൊണ്ടുവന്നത്. സാമൂഹിക പാഠ പുസ്തകത്തിലെ ‘നമ്മുടെ ഭരണഘടന’ എന്ന ഭാഗത്തുനിന്നുമാണ് നേരത്തെ ഉണ്ടായിരുന്ന ഭരണഘടനാ ശിൽപി എന്ന വിശേഷണം നീക്കം ചെയ്തത്. റോഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പാഠഭാഗം പരിഷ്ക്കരിച്ചത്.
Read Also: യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം
അതേസമയം, അംബേദ്കറുടെ ഭാഗം ഒഴിവാക്കിയതിന് സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതോടെ തെറ്റ് ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യസ മന്ത്രി ബി.സി നാഗേഷ് മാപ്പ് പറഞ്ഞു. എന്നാൽ, പ്രതിഷേധമുയർന്നതോടെ റോഹിത്ത് ചക്ര തീർത്ഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സർക്കാർ പിരിച്ചുവിട്ടു.
Post Your Comments