ലീഡ്‌സ്: ആരാധകരോട് ഒട്ടും മടിയില്ലാതെ സംസാരിക്കുന്നവരാണ് ഇന്ത്യൻ താരങ്ങളെന്ന് വിവാദ ആരാധകൻ ഡാനിയൽ ജാർവിസ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയതിനു ലീഡ്‌സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്ക് നേരിടുന്ന വ്യക്തിയാണ് ജാർവോ.
‘ലോഡ്സിൽ ഞാനും സുഹൃത്തുക്കളും ഒന്നിച്ചിരിക്കുമ്പോൾ ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾ പരിശീലിക്കുന്നുണ്ടായിരുന്നു. അവരുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രശ്നവുമുണ്ടായില്ല. അവർ സന്തോഷത്തോടെയാണ് സംസാരിച്ചത്. നമ്മളെ തീർത്തും അവഗണിച്ചു കളയുന്ന ഇംഗ്ലീഷ് ടീമംഗങ്ങളെപ്പോലെയല്ല അവർ. ഇന്ത്യൻ താരങ്ങൾ നമ്മളോട് തിരിച്ചും സംസാരിക്കും. അതോടെയാണ് ഇന്ത്യൻ താരമായി തിരിച്ചെത്താമെന്ന ആശയം എനിക്കും തോന്നിയത്. അങ്ങനെയാണ് ഇന്ത്യൻ ടീമിന്റെ കിറ്റ് ഒപ്പിച്ച് ഞാൻ ഗ്രൗണ്ടിലെത്തിയത്’.
Read Also:- ഐപിഎൽ രണ്ടാം പാദം: 10 സെക്കൻഡ് പരസ്യത്തിന് പൊന്നുംവില, അഞ്ചു പ്രമുഖ ബ്രാൻഡുകൾ പിന്മാറി
‘എല്ലാവരും എന്റെ ഇടപെടലുകളെ തമാശയായിട്ടാണ് എടുത്തത്. എന്റെ പ്രകടനം അവർക്ക് ഇഷ്ടമായി. എന്നെ ബുദ്ധിമുട്ടിച്ച ഒരേ ഒരു വിഭാഗം ഗ്രൗണ്ടിലെ സുരക്ഷാ ജീവനക്കാരാണ്. ആളുകളെല്ലാം നല്ല പിന്തുണയാണ് നൽകിയത്. ഞാൻ ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോൾ അവർ എനിക്കായി ആർപ്പുവിളിച്ചു. എന്നോടൊപ്പം ഫോട്ടോയ്ക്കായി ഒരുപാട് ആളുകൾ വന്നു’ ജാർവോ പറഞ്ഞു.
Post Your Comments