സിഡ്നി: ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ഫൈനലുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ. സെമിയിൽ ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബട്ട്ലർ പറയുന്നു. നാളെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കാനിരിക്കെയാണ് ബട്ട്ലർ ഇക്കാര്യം തുറന്നടിച്ചത്.
‘സെമിയിൽ ഇന്ത്യയെ തകർക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഇന്ത്യയും പാകിസ്ഥാനും ഫൈനൽ കളിക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. ഇന്ത്യ വളരെ ശക്തമായ ടീമാണ്. കുറേ നാളായി ടീം സ്ഥിരത കാത്തുസൂക്ഷിക്കുന്നുണ്ട്. മികച്ച കളിക്കാരാണ് ടീമിലുള്ളത്. സൂര്യകുമാർ യാദവ് വളരെ മികച്ച ഫോമിലാണ്’ ബട്ട്ലർ പറഞ്ഞു.
അതേസമയം, ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡ് ഇന്ന് പാകിസ്ഥാനെ നേരിടും. സിഡ്നിയിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് അവസാന നാലിലെത്തിയത്. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമി ഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Read Also:- വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ തലയറുത്ത് താലിബാന്‍ സുരക്ഷാ മേധാവി
ഇന്ത്യയുൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിൽ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാൻ. ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാനെ സിംബാബ്‍വെ അട്ടിമറിച്ചിട്ടും അവസാന മത്സരങ്ങളിൽ തുടരെ ജയിച്ച് ടീം സെമി ഉറപ്പിക്കുകയായിരുന്നു. ഇന്ന് ജയിക്കുന്ന ടീം ടി20 ലോകകപ്പിന്റെ ഫൈനലിൽ കടക്കും.
Post Your Comments