അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം. എന്നാൽ, ആരാധകരെ ആശങ്കയിലാകുന്നത് ഓസ്ട്രേലിയയിലെ കാലം തെറ്റിയ കാലാവസ്ഥയാണ്. ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങളാണ് ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ടത്.
ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ ദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും അത് രാവിലെയായിരിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കില്ല.
മത്സരദിവസം 16-24 ഡിഗ്രിവരെ ചൂടുള്ള കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 15-20 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഐസിസിയുടെ പുതിയ നിയമമനുസരിച്ച് നോക്കൗട്ട് മത്സരങ്ങളില്‍ രണ്ട് ഇന്നിംഗ്സിലും കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും മത്സരം നടന്നാലെ മത്സരത്തിന് ഫലമുണ്ടാവു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇത് അഞ്ചോവര്‍ വീതമായിരുന്നു.
Read Also:- ഇലന്തൂർ നരബലി കേസ്: ഡിസംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണം സംഘം
മഴ മൂലം മത്സരം നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ച മത്സരം നടത്തും. നോക്കൗട്ട് മത്സരങ്ങള്‍ക്ക് മാത്രമാണ് റിസര്‍വ് ദിനുമുള്ളത്. സൂപ്പര്‍ 12 റൗണ്ടില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയത്. അതേസമയം, ഇംഗ്ലണ്ടാകട്ടെ അഞ്ചില്‍ മൂന്ന് കളികളില്‍ ജയിച്ചപ്പോള്‍ അയര്‍ലന്‍ഡിനോട് തോറ്റു. ഓസ്ട്രേലിയക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു.
Post Your Comments