ദുബായ്: ഐപിഎൽ 2021 സീസണിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സുമായുള്ള സ്പോൺസർഷിപ്പിൽ നിന്ന് അഞ്ച് പ്രമുഖ ബ്രാൻഡുകൾ പിന്മാറി. ജസ്റ്റ് ഡയൽ, ഫ്രൂട്ടി, വി, ഗ്രോ, ഹാവൽസ് ഫാൻസ് എന്നിവരാണ് സിഡ്നി സ്റ്റാറുമായുള്ള സ്പോൺസർഷിപ്പ് കരാറിൽ നിന്ന് പിന്മാറിയത്. കോവിഡ് പശ്ചാത്തലത്തിൽ ടൂർണമെന്റ് നീട്ടിവെച്ചതിനെ തുടർന്നാണ് ഈ ബ്രാൻഡുകളുടെ പിന്മാറ്റമെന്നാണ് സൂചന.
ഐപിഎല്ലിനിടയുള്ള 10 സെക്കൻഡ് പരസ്യത്തിന് 15 ലക്ഷം മുതൽ 15.5 ലക്ഷം രൂപ വരെയാണ് സ്റ്റാർ സ്പോർട്സ് ചോദിക്കുന്നത്. ആദ്യപാദത്തിൽ 13 മുതൽ 13.5 ലക്ഷം രൂപ വരെയായിരുന്നു നിരക്ക്. രണ്ടു ലക്ഷം രൂപയ്ക്കടുത്താണ് 10 സെക്കൻഡ് പരസ്യത്തിന് സ്റ്റാർ സ്പോർട്സ് ആദ്യ പാദത്തേക്കാൾ അധികമായി ചോദിക്കുന്നത്. അഞ്ച് ബ്രാൻഡുകൾ പിന്മാറിയെങ്കിലും 12 ബ്രാൻഡുകൾ ഇനിയും സ്പോൺസർമാരായുണ്ട്.
Read Also:- പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക
ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദം മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണിൽ ഇനി അവശേഷിക്കുന്നത്. അതേസമയം, യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ഉണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു.
Post Your Comments