COVID 19ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

അനുസരണക്കേട് കാണിച്ച് ദുരന്തം വിളിച്ചു വരുത്താൻ കേരളം: രോഗികൾ പെരുകുമ്പോഴും കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നില്ല

ന്യൂ​ഡ​ല്‍​ഹി: സംസ്ഥാനത്ത് കോ​വി​ഡ്​​ കേ​സു​ക​ള്‍ ദിനം പ്രതി അപകടകരമായ രീതിയിൽ ഏ​റ്റ​വും അ​ധി​കം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​മ്പോഴും​ കേ​ന്ദ്ര​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലിക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ കേരളത്തികുണ്ടായിട്ടുള്ള കോ​വി​ഡ്​ വ്യാ​പ​നം അ​യ​ല്‍ സം​സ്​​ഥാ​ന​ങ്ങ​ളെയും ബാധിക്കുന്നുണ്ടെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.

Also Read:വൃക്കകളെ സംരക്ഷിക്കാൻ ‘മാതള ജ്യൂസ്’

കോവിഡ് വ്യാപനം അതിരൂക്ഷമായിത്തന്നെ തുടരുകയാണ്. ദിനം പ്രതി മുപ്പത്തിനായിരത്തിലധികം രോഗികളാണ് റിപ്പോർട്ട്‌ പ്രകാരം കേരളത്തിൽ രൂപപ്പെടുന്നത്. 14 ശ​ത​മാ​നം മു​ത​ല്‍ 19 ശ​ത​മാ​നം വ​രെ​യാ​ണ്​ കേ​ര​ള​ത്തി​ലെ പ്ര​തി​വാ​ര ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി​ നി​ര​ക്ക്​ (ടി.​പി.​ആ​ര്‍). എ​ന്നാ​ല്‍, ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ത്​ മൂ​ന്ന്​ ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ കേ​ര​ളം ന​ല്ല രീ​തി​യി​ല്‍ ലോ​ക്​​ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ടെന്നാണ് കണ്ടെത്തൽ.

വീടുകളിൽ ഇരിക്കുന്ന രോഗികളിൽ ആരും തന്നെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ല. രോഗമുക്തരായവർ പോലും പിന്നീട് വേണ്ട സുരക്ഷാ ക്രമീകരങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ലെന്നുമാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button