PalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiCOVID 19ErnakulamThrissurKeralaNattuvarthaLatest NewsIndiaNewsInternational

മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയോടെ കേരളം നാഥനില്ലാക്കളരിയായി മാറി

മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ തേടി അമേരിക്കയിലേക്ക് പോയത് മോശമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. കോവിഡ് 19 രൂക്ഷമായ സമയത്തായിരുന്നു മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര. അതിന് മുൻപ് സി പി ഐ എം നടത്തിയ സമ്മേളനങ്ങളും തിരുവാതിരയുമടക്കം രോഗവ്യാപ്തി കൂടിയെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.

Also Read:ഉളുപ്പുണ്ടോ സിപിഎമ്മേ: ക്ഷേത്രവളപ്പ് താൻ അലങ്കോലമാക്കിയതായി പരാതിയെന്ന ചാനൽ വാര്‍ത്തക്കെതിരെ പിക ഫിറോസ്

സംസ്ഥാനത്ത് അരലക്ഷത്തോളം രോഗികളെ നൽകുന്നതിൽ മുഖ്യമന്ത്രിയും പാർട്ടിയും വിജയിച്ചുവെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. സമ്മേളനങ്ങളുടെ ഭാഗമായി നടത്തിയ തിരുവാതിരയും, മറ്റും വലിയ തോതിൽ രോഗം പടരാൻ കാരണമായെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. ശ്രദ്ധിക്കണം, ജാഗ്രത കൈവിടരുത്, കൂട്ടം കൂടരുത് എന്നൊക്കെ ജനങ്ങളെ പഠിപ്പിക്കുന്ന സർക്കാർ തന്നെ അതൊന്നും അനുസരിക്കാതെ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കാൻ പിന്തുണ നൽകിയെന്നും വിമർശനമുണ്ട്.

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയോടെ കേരളം നാഥനില്ലാക്കളരിയായി മാറിയിട്ടുണ്ട്. വാദങ്ങളും പ്രതിവാദങ്ങളുമായി ഒരു മൂലയിൽ കൊടിയേരിയും, മറു മൂലയിൽ മകനും, മറ്റൊരു പുറത്ത് അല്ലറ ചില്ലറ കോൺട്രാക്ട് ജോലിയുമായി മരുമകനും ജീവിക്കുന്നുവെന്ന പരിഹാസവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഭീതി വേണ്ട ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യമന്ത്രി ‘ആരും പേടിക്കണ്ട ഓടിക്കോ’ എന്ന സ്റ്റൈലിലാണ് ഇപ്പോൾ പെരുമാറുന്നത്. ഭാഗ്യമുള്ളവർ അതിജീവിക്കും അല്ലാത്തവരൊക്കെ മരണപ്പെടും എന്നാണ് അതിന്റെ അർഥമെന്ന് കെ മുരളീധരൻ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രെസ്സിലെയും ബിജെപിയിലെയും നേതാക്കൾ സമാന വിമർശനം ആരോഗ്യമന്ത്രിയ്ക്കെതിരെ ഉയർത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button