ThiruvananthapuramKeralaLatest NewsNews

പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീയും: ‘സ്ത്രീ കര്‍മ്മസേന’ എന്ന പേരില്‍ പ്രത്യേകസംഘം

സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേന എന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കുമെന്ന് പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയ ഡിജിപി അനില്‍ കാന്ത് അറിയിച്ചു. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക.

Read Also : കെ റെയില്‍: സംസ്ഥാനസര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല, 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള പദ്ധതിയെന്ന് മന്ത്രി

പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതി കേരളാ പൊലീസ് വിഭാവനം ചെയ്യുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം.

പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമസമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശ പ്രകാരമാണ് ഇത്തരത്തില്‍ പുതിയ പദ്ധതി പൊലീസ് സേന രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button