തിരുവനന്തപുരം: ഫെബ്രുവരി രണ്ടാം വാരത്തോടെ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണെന്നും ‘സി’ കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെട്ട കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘നിലവില്‍ സജീവ കേസുകളില്‍ 3.6 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവരില്‍ 40 ശതമാനം ആളുകള്‍ക്കാണ് ഐസിയും കിടക്കകള്‍ ആവശ്യമായിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറവാണ്’, മന്ത്രി പറഞ്ഞു.
‘മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വൃത്യസ്തമാണ്. ചികിത്സയ്ക്കായി ടെലി കണ്‍സള്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കണം. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ക്വാറന്റൈനില്‍ പോകേണ്ടതില്ല. രോഗിയെ പരിചരിക്കുന്നയാള്‍ മാത്രം ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ മതി’, മന്ത്രി നിര്‍ദേശിച്ചു.
Post Your Comments