തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ മറവിൽ സംസ്ഥാന സർക്കാർ തദ്ദേശീയരായ ജനങ്ങളോട് ചെയ്യുന്ന ചതിയുടെ പിന്നാമ്പുറങ്ങൾ പുറത്ത് കൊണ്ടുവന്ന് ബിജെപി നേതാവ് എസ് സുരേഷ്. തന്റെ ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവച്ച വീഡിയോയിലാണ് എസ് സുരേഷ് വിഴിഞ്ഞം ഹാർബറിന്റെ പിറകിൽ നടക്കുന്ന ചതികളെ കുറിച്ച് വ്യക്തമായി വരച്ചു കാട്ടുന്നത്.
Also Read:യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍
പകരം സ്ഥലം നൽകാമെന്ന വ്യാജേന കുടിയിറക്കപ്പെട്ട വിഴിഞ്ഞം നിവാസികളിൽ പലരും ഇപ്പോൾ സ്വന്തമായി ഒന്നുമില്ലാത്തവരായി മാറിയിരിക്കുന്നുവെന്ന് എസ് സുരേഷ് ചൂണ്ടിക്കാണിക്കുന്നു. സർക്കാർ വാഗ്ദാനം നൽകിയ പുനരദിവാസ പദ്ധതികൾ ഒന്നും തന്നെ ഇതുവരേയ്ക്കും നടപ്പിലായിട്ടില്ല. വഴികൾ നഷ്ടപ്പെട്ടവരും, ജോലി നഷ്ടപ്പെട്ടവരും, വീടുകൾ നഷ്ടപ്പെട്ടവരുമായി അനേകം പേരാണ് ഇന്ന് വിഴിഞ്ഞത്തുള്ളതെന്ന് എസ് സുരേഷ് ചൂണ്ടിക്കാട്ടുന്നു.
നരേന്ദ്രമോദി സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കുന്ന വിഴിഞ്ഞം പദ്ധതി തദ്ദേശീയർക്ക് വലിയ ജോലി സാധ്യതകൾ രൂപപ്പെടുത്താനും, വിഴിഞ്ഞം നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധ്യതകൾ ഉള്ള ഒന്നാണ്. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയമായ ഇടപെടൽ മൂലം പ്രദേശത്തെ ജനങ്ങൾ വലിയ ബുദ്ധിമുട്ടുകളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് എസ് സുരേഷിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Post Your Comments