COVID 19Latest NewsKeralaNattuvarthaNewsIndia

ബക്കറ്റ് പിരിവ് നടക്കില്ല, ഓണ്‍ലൈന്‍ വഴി സമ്മേളനം ചേർന്നാലോ: സി പി എമ്മിന് പാരയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്

കണ്ണുര്‍: കോവിഡ് പ്രതിസന്ധികൾക്കിടയിൽ സിപിഎമ്മിന് തലവേദനയായി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. മുന്നൊരുക്കങ്ങള്‍ കണ്ണൂരില്‍ തുടങ്ങിയെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാർട്ടിയ്ക്കുള്ളത്. ഒരുവർഷത്തോളമായി നീട്ടിക്കൊണ്ടു പോകുന്ന സമ്മേളനങ്ങൾ എല്ലാം തന്നെ നിശ്ചയിച്ച സമയത്ത് നടത്താനാണ് പാർട്ടി നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

Also Read:കൃഷി ലാഭകരമല്ല: കഞ്ചാവ് നട്ടുവളര്‍ത്താൻ അനുവദിക്കണം: ജില്ലാഭരണകൂടത്തിന് അപേക്ഷയുമായി കര്‍ഷകൻ

എന്നാൽ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാധാരണ ബക്കറ്റ് പിരിവും മറ്റുമൊക്കെയായി സമ്മേളനങ്ങൾക്ക് വേണ്ട പണം സാമ്പാദിക്കുകയാണ് പതിവെങ്കിലും ഈ കോവിഡ് പ്രതിസന്ധിയിൽ അതിനും കഴിയാത്ത അവസ്ഥയാണ്. ഓൺലൈൻ വഴി സമ്മേളനങ്ങൾ നടത്തിയാലോ എന്ന് വരെ ആലോചനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതത്.

സാധാരണ ഗതിയിൽ പാർട്ടി കോൺഗ്രസ്‌ ആർഭാടമായി നടത്തി വരുന്നതാണെങ്കിലും കോവിഡ് വ്യാപനം മൂലം അത്‌ വേണ്ടെന്ന് വയ്ക്കേണ്ട അവസ്ഥയിലേക്കാണ് പാർട്ടി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് പാർട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button