തിരുവനന്തപുരം: വിമർശനങ്ങൾക്ക് മറുപടിയുമായി നിയുക്ത തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി. തനിക്കെതിരെ വന്ന വിമർശന പോസ്റ്ററുകളെ കാര്യമാക്കുന്നില്ലെന്നായിരുന്നു പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണം ഉന്നയിക്കുന്ന പി.എസ്. പ്രശാന്ത് പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:മൈസൂരു കൂട്ടബലാത്സംഗം: പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു
പി.എസ്. പ്രശാന്തിന് ഇതുവരെ കിട്ടിയ അവസരങ്ങള്‍ നിസ്സാരമാണോ. അദ്ദേഹം യുവജന ബോര്‍ഡ് ചെയര്‍മാനായി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റായി. ഇതൊന്നും നിസാരമല്ല. ഈ സ്ഥാനങ്ങളൊക്കെയും പാര്‍ട്ടി നല്‍കിയതാണ്. ഇത്രയും അവസരം ലഭിച്ച, ഇത്രയും അനുഭവങ്ങളുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പാര്‍ട്ടി വിടില്ല.
അതേസമയം, ഡിസിസി പട്ടികയെച്ചൊല്ലി വലിയ തർക്കങ്ങളാണ് കോൺഗ്രസിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാലോട് രവിയെ അധ്യക്ഷനാക്കുന്നതിനെതിരെയും തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം പ്രത്യക്ഷപ്പെട്ടിരുന്നു. ബി.ജെ.പി അനുഭാവി, പാര്‍ട്ടി സ്ഥാനാര്‍ഥിയെ കാലുവാരി തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്ററില്‍ പാലോട് രവിയ്‌ക്കെതിരെ ഉന്നയിച്ചിരുന്നത്. മുൻപ് സമാനമായ രീതിയിൽ ശശി തരൂരിനെതിരെയും മറ്റു നേതാക്കൾക്കെതിരെയും വിമർശനം ഉയർന്നിരുന്നു.
Post Your Comments