Latest NewsIndiaNews

മൈസൂരു കൂട്ടബലാത്സംഗം: പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു

കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്.

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

കഴിഞ്ഞ ആഴ്ചയാണ് മൈസൂര്‍ ചാമുണ്ഡിയില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമിച്ചു. ആറ് പേരാണ് കേസിലെ പ്രതികള്‍.

shortlink

Post Your Comments


Back to top button