തൃശൂര്‍: തൃശൂര്‍ സിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവച്ചു, മര്‍ദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ കോണ്‍ഗ്രസില്‍ അടിയന്തിര നടപടിക്കാണ് സാധ്യത. തൃശ്ശൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിര്‍ന്ന നേതാവിന് നല്‍കാന്‍ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഡല്‍ഹിയിലുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ തമ്മില്‍ തല്ലിയ കെ മുരളീധരന്‍ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ പക്ഷക്കാരുമായും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയില്‍ കലാശിച്ചത്.
Post Your Comments