
തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ അടിയന്തിര നടപടിക്ക് സാധ്യത. തൃശ്ശൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിര്‍ന്ന നേതാവിന് നല്‍കാന്‍ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഡല്‍ഹിയിലുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ തമ്മില്‍ തല്ലിയ കെ മുരളീധരന്‍ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ പക്ഷക്കാരുമായും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയില്‍ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങള്‍ ഇടപെട്ടത്. ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്.
Post Your Comments