Latest NewsNewsIndia

പൂജാരിയുടെ വേഷം ധരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്ത ലൗ ജിഹാദ് സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ലക്നൗ : പൂജാരിയുടെ വേഷം ധരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്ത ലൗ ജിഹാദ് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ബറേലി ജില്ലയിലെ ജഗത്പൂർ സ്വദേശിയായ സയീദ് നിസാം ആണ് പിടിയിലായത്.

Read Also : വാരിയൻ കുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം : കെ സുരേന്ദ്രൻ 

ബഡൗൺ ജില്ല കേന്ദ്രീകരിച്ചാണ് സയീദ് നിസാം ലൗ ജിഹാദ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത് . തന്ത്രിയെന്ന വ്യാജേനയാണ് ഇയാൾ ഹിന്ദു പെൺകുട്ടികളെ വലയിലാക്കുന്നത് . തുടർന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി പീഡനത്തിനിരയാക്കുകയും അവരെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്യും.

നിസാം തന്റെ കുറ്റം ഏറ്റുപറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്, അതിൽ താൻ യുവതികളെ നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചതായും നിസാം സമ്മതിക്കുന്നുണ്ട്. പോലീസ് അന്വേഷണത്തിൽ, പത്തിലധികം ഹിന്ദു പെൺകുട്ടികളെ മുസ്ലീമാക്കി മാറ്റിയതായി നിസാം സമ്മതിച്ചു. കൂടാതെ, യുവതികളിൽ നിന്ന് കള്ളം പറഞ്ഞും, ഭീഷണിപ്പെടുത്തിയും 25 ലക്ഷം രൂപയോളം തട്ടിയെടുത്തതായും നിസാം സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button