Latest NewsCricketNewsSports

ഐപിഎൽ രണ്ടാം പാദം: പുതിയ മൂന്ന് താരങ്ങളെക്കൂടി ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ്

മുംബൈ: ഐപിഎൽ 2021ന്റെ രണ്ടാം പാദം ആരംഭിക്കുന്നതിന് മുമ്പ് പുതിയ മൂന്ന് താരങ്ങളെക്കൂടി ടീമിലെത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ശ്രീലങ്ക സ്പിന്നർ വനിഡു ഹസരംഗയെ ആദം സാംപയ്ക്ക് പകരം ടീമിലെത്തിച്ചപ്പോൾ ന്യൂസിലാൻഡിന്റെ ഫിൻ അലന് പകരം ഓസ്ട്രേലിയയുടെ ടിം ഡേവിഡിനെയും ഓസീസ് പേസർ ഡാനിയൽ സാംസിന് പകരം ശ്രീലങ്കൻ താരം ദുഷ്മന്ത ചമീരയേയുമാണ് റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയിൽ ഗംഭീര പ്രകടനമാണ് ഹസരംഗ കാഴ്ചവെച്ചത്. ടി20 പരമ്പരയിലെ താരമായിരുന്നു ഹസരംഗ. മൂന്ന് മത്സരത്തിൽ നിന്ന് ഏഴ് വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന യുഎഇയിലെ പിച്ചിൽ ഹസരംഗയുടെ സാന്നിധ്യം ബാംഗ്ലൂരിന് മുതൽക്കൂട്ടാകും. താരത്തിന്റെ ആദ്യ ഐപിഎല്ലാണിത്.

Read Also:-

പേസറായ ദുഷ്മന്ത ചമീര ന്യൂബോളിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ പരമ്പരയിൽ കാഴ്ചവെച്ചത്. ബിഗ് ബാഷ് ലീഗിലൂടെ ശ്രദ്ധേയനായ താരമാണ് ടിം ഡേവിഡ്. 11 ടി20യിൽ നിന്ന് 429 റൺസും അഞ്ച് വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. അതേസമയം, ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് സൈമൺ കാറ്റിച്ച് ഒഴിഞ്ഞു. മൈക്ക് ഹസൻ പകരം മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button