KeralaLatest NewsIndiaNewsInternational

ഐഎസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെ കുറിച്ച്‌ അറിയില്ല, കുടുങ്ങിയവരെ നാട്ടിലെത്തിക്കും: വി മുരളീധരൻ

കൊച്ചി: കാബൂളിൽ കുടുങ്ങിയവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വി മുരളീധരൻ. തിരിച്ചെത്താന്‍ ആ​ഗ്രഹിക്കുന്നവർക്ക് വേണ്ട ഊര്‍ജിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ആദായ നികുതി വെബ്‌സൈറ്റിലെ തകരാർ പരിഹരിച്ചില്ല: ഇൻഫോസിസ് സിഇഒ ഹാജരാകണമെന്ന് നിർദ്ദേശം

തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളില്‍ ഉണ്ടെന്ന് കരുതുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പ്രശ്നം ഉണ്ട്. ഐ എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെ കുറിച്ച്‌ വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള ആളുകളെ തിരിച്ചുകൊണ്ടുവരാൻ കൂടുതൽ വിമാനങ്ങളും മറ്റും ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. അഫ്ഗാനിൽ താലിബാന്റെ ക്രൂരതകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ താലിബാൻ പാലിക്കുന്നില്ല. സ്ത്രീകളെ ജോലിയിൽ പ്രവേശിക്കാൻ പോലും അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button