KeralaNews

ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി : അമ്മക്കും മകൾക്കും ദാരുണാന്ത്യം

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചാണ് അപകടം

തിരുവനന്തപുരം : വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വര്‍ക്കല പേരേറ്റില്‍ രോഹിണി(53), മകള്‍ അഖില(19) എന്നിവരാണ് മരിച്ചത്.

പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചാണ് അപകടം. പരിക്കേറ്റ രോഹിണി, അഖില എന്നിവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റവരെ ആറ്റിങ്ങലിനടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊല്ലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടശേഷം ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button