Latest NewsKeralaNattuvarthaNewsIndia

കമ്മ്യൂണിസ്റ്റ് ആശയം തോട്ടിലെറിഞ്ഞാലേ നാട് നന്നാവൂ എന്ന് ബോധ്യമുള്ള ഒരാൾ, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫേസ്ബുക് പോസ്റ്റ്

ദുബായിൽ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ചിത്രം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയകളിൽ പ്രശംസാ പോസ്റ്റുകളും ട്രോളുകളും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നത്.

Also Read:ദഹനസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?

കമ്മ്യൂണിസ്റ്റ് ആശയം തോട്ടിലെറിഞ്ഞാലേ നാട് നന്നാവൂ എന്ന് ബോധ്യമുള്ള ഒരേയൊരാൾ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നാണ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. അരുൺ ആനന്ദൻ എന്നയാളുടേതാണ് ഈ പ്രശംസാ കുറിപ്പ്. കേരളത്തിൽ എന്തും സാധ്യമാണ് എന്ന് കാണിച്ചു തന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിലെനിത്യസന്ദർശകൻ, കേരളത്തിലേക്ക് വിദേശ നിക്ഷേപം, സ്വകാര്യ സ്റ്റാർട്ടപ്പുകൾ, ബുള്ളറ്റ് ട്രെയിൻ, പുത്തൻ വിമാനത്താവളം, പരിസ്ഥിതി തീവ്രവാദികൾ തുരങ്കവച്ച കീഴാറ്റൂർ നെൽവയലിന് നടുവിലൂടെ ആറുവരി ദേശീയപാത, കിലോമീറ്ററുകൾ നീളത്തിൽ ഭൂമിക്കടിയിലൂടെ ഗെയിൽ പെപ്പ്ലൈൻ, മലകൾ തുരന്ന് തുരങ്കപാതകൾ, ആണവോർജ വിരുദ്ധസമരം ചെയ്ത കേരളത്തിലേക്ക് കാടിന് മുകളിലൂടെ ലൈൻ വലിച്ചു ആണവ വൈദ്യുതി. പൂർത്തികരണത്തിലേക്ക് അടുക്കുന്ന അദാനി പോർട്ട്.

ഇതൊക്കെ കേരളത്തിലും സാധ്യമാണ് എന്ന് കാണിച്ചു തന്ന രാഷ്ട്രീയക്കാരൻ. കമ്മ്യൂണിസ്റ്റ് ആശയം തോട്ടിൽ എറിഞ്ഞാലേ നാട് നന്നാവൂ എന്ന് ബോധ്യമുള്ള കേരളത്തിലെ അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാൾ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.

© അരുൺ ആനന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button