Latest NewsKeralaNattuvarthaNews

കേരളത്തിൽ ചുവന്ന കടന്നലുകളുടെ ചരിത്ര ദൗത്യം നിങ്ങൾ കാണാൻ കിടക്കുന്നതേയുള്ളൂ: ആർ ജെ സലിം

എട്ടു നേരം കഴിച്ചു ഏമ്പക്കവും വിട്ടിരിക്കുന്നവൻ ബാക്കിയുള്ളവർ ഒരു നേരം കഴിച്ചാൽ മതിയെന്ന് വാശി പിടിക്കുമ്പോ അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ സൗകര്യമില്ല

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ആർ ജെ സലിം രംഗത്ത്. എന്നും ഇടതിനെതിരെ മാത്രം സംസാരിക്കുന്നവരാണ് ഇവിടെയുള്ള പല മാധ്യമങ്ങളുമെന്ന് ആർ ജെ സലിം പറഞ്ഞു. ഇത്രകാലവും വലതിന്റെ കൈയിലെ കളിപ്പാവകളായിരുന്ന പൊതുജനത്തെ ഞങ്ങൾ തിരിച്ചു പിടിച്ചതിന്റെ അമർഷമാണ് ദൃശ്യമാകുന്നതെന്നും ഇതുവരെ നിങ്ങൾ നമ്മളെ എറിഞ്ഞ കല്ലുകളെടുത്തു നമ്മൾ തിരിച്ചെറിയാൻ തുടങ്ങുന്നതേയുള്ളൂവെന്നും സലിം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആർ ജെ സലിമിന്റെ പ്രതികരണം.

Also Read:അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

‘നിങ്ങൾക്ക് കെ സുധാകരന്റെ മകന്റെ പേരറിയാമോ ? കെ സുധാകരന് മകനാണോ മകളാണോ അതോ മക്കളുണ്ടോ എന്നെങ്കിലും അറിയാമോ ? എന്താണ് വീഡി സതീശന്റെ മക്കളുടെ പേര് ? പോട്ടെ, ഉമ്മൻചാണ്ടിയുടെ മകളുടെ പേരെങ്കിലും ?ഇതൊന്നും നിങ്ങൾ താനെ അറിയാത്തതല്ല. ഇവിടത്തെ മാധ്യമങ്ങൾ നിങ്ങളെ അറിയിക്കാത്തതാണ്. പ്രൊട്ടെക്ഷനാണ്. എന്നാൽ നിങ്ങൾക്ക് പിണറായി വിജയന് എത്ര മക്കളുണ്ടെന്നറിയാം, അവരുടെ പേരുകൾ അറിയാം. പ്രത്യേകിച്ച്, മകളുടെ പേരും തൊഴിലും മുൻപ് ജീവിച്ചിരുന്നതെവിടെയെന്നും എല്ലാം അറിയാം. കോടിയേരി ബാലകൃഷ്ണന്റെ മക്കളെപ്പറ്റിയും നിങ്ങൾക്ക് അറിയാത്തതൊന്നുമില്ല. ഇതൊക്കെ നിങ്ങൾ അങ്ങോട്ട് പോയി അറിഞ്ഞതല്ലല്ലോ. മാധ്യമങ്ങൾ നിങ്ങളുടെ ചെവി വലിച്ചുപിടിച്ചു അറിയിച്ചതാണ്. എന്തിനാണെന്നോ ? ഇടതുപക്ഷം ആശയ ദരിദ്രമായിപ്പോയി എന്നും നേതാക്കളുടെ മക്കളൊക്കെ കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്ന ബൂർഷ്വാകളാണ് എന്നും ബോധ്യപ്പെടുത്തി സമയാസമയം ആരോപണം ഉന്നയിച്ചു അവരെ നാണംകെടുത്താൻ. വീണയെ പച്ചപ്പെറപ്പ് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി ഇന്നും കോൺഗ്രസിലെ മാന്യനാണ്. ആ പുട്ടിയടിച്ചത് ഇവിടത്തെ മാധ്യമങ്ങളാണ്’, ആർ ജെ സലിം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

നിങ്ങൾക്ക് കെ സുധാകരന്റെ മകന്റെ പേരറിയാമോ ? കെ സുധാകരന് മകനാണോ മകളാണോ അതോ മക്കളുണ്ടോ എന്നെങ്കിലും അറിയാമോ ? എന്താണ് വീഡി സതീശന്റെ മക്കളുടെ പേര് ? പോട്ടെ, ഉമ്മൻചാണ്ടിയുടെ മകളുടെ പേരെങ്കിലും ? ഇതൊന്നും നിങ്ങൾ താനെ അറിയാത്തതല്ല. ഇവിടത്തെ മാധ്യമങ്ങൾ നിങ്ങളെ അറിയിക്കാത്തതാണ്. പ്രൊട്ടെക്ഷനാണ്. എന്നാൽ നിങ്ങൾക്ക് പിണറായി വിജയന് എത്ര മക്കളുണ്ടെന്നറിയാം, അവരുടെ പേരുകൾ അറിയാം. പ്രത്യേകിച്ച്, മകളുടെ പേരും തൊഴിലും മുൻപ് ജീവിച്ചിരുന്നതെവിടെയെന്നും എല്ലാം അറിയാം. കോടിയേരി ബാലകൃഷ്ണന്റെ മക്കളെപ്പറ്റിയും നിങ്ങൾക്ക് അറിയാത്തതൊന്നുമില്ല.

ഇതൊക്കെ നിങ്ങൾ അങ്ങോട്ട് പോയി അറിഞ്ഞതല്ലല്ലോ. മാധ്യമങ്ങൾ നിങ്ങളുടെ ചെവി വലിച്ചുപിടിച്ചു അറിയിച്ചതാണ്. എന്തിനാണെന്നോ ? ഇടതുപക്ഷം ആശയ ദരിദ്രമായിപ്പോയി എന്നും നേതാക്കളുടെ മക്കളൊക്കെ കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്ന ബൂർഷ്വാകളാണ് എന്നും ബോധ്യപ്പെടുത്തി സമയാസമയം ആരോപണം ഉന്നയിച്ചു അവരെ നാണംകെടുത്താൻ. വീണയെ പച്ചപ്പെറപ്പ് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി ഇന്നും കോൺഗ്രസിലെ മാന്യനാണ്. ആ പുട്ടിയടിച്ചത് ഇവിടത്തെ മാധ്യമങ്ങളാണ്.

അതാണ് ഈ നാട്ടിലെ ഇതുവരെയുള്ള ഓഡിറ്റിങ് ചരിത്രം. എന്നും ഇടതിനെതിരെ മാത്രം. വലതിനെ ഒന്ന് നോക്കി കണ്ണുരുട്ടാൻ പോലും ധൈര്യമില്ലാത്ത എന്നോ വിറ്റുപോയ കൂട്ടരാണിത്. ഇത്രകാലവും അവരുടെ കൈയിലെ കളിപ്പാവകളായിരുന്നു പൊതുജനം. ഈ കളി തിരിഞ്ഞുവരുമെന്നു വിചാരിച്ചില്ല അല്ലേ ?.

അതായത് ഇവനൊക്കെ എന്ത് പന്നത്തരവും കാണിക്കാം. ആ വടിയെടുത്തു തിരിച്ചു തല്ലിയാൽ ഫാഷിസം. അതിനു ഞാൻമാത്രമടിച്ചാമതിയിസം എന്ന് പറഞ്ഞാമതി കേട്ടോ. ഡെക്കേറേഷനൊന്നും വേണ്ട. ചോദ്യം ചോദിക്കുന്നവരുടെ ചുറ്റുപാടെടുത്തുവെച്ചു തിരികെ ചോദ്യം ചോദിക്കാതെ അവരുടെ വാദങ്ങളിൽ ശ്രദ്ധിക്കൂ എന്ന്. സൗകര്യമില്ല ! പൊതുപ്രവർത്തകരുടെ ഓട്ട വാചകങ്ങളല്ല, അവരുടെ ജീവിതമാണ് അവരുടെ വില നിശ്ചയിക്കുന്നത്.

എട്ടു നേരം കഴിച്ചു ഏമ്പക്കവും വിട്ടിരിക്കുന്നവൻ ബാക്കിയുള്ളവർ ഒരു നേരം കഴിച്ചാൽ മതിയെന്ന് വാശി പിടിക്കുമ്പോ അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ സൗകര്യമില്ല. നിനക്ക് വേണ്ടതെല്ലാം എടുത്തിട്ട് ബാക്കിയുള്ളവർ പട്ടിണി കിടക്കണമെന്നു പറയുന്ന നിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുക തന്നെ ചെയ്യും. അതാണ് നിങ്ങടെ ശരിക്കുള്ള രാഷ്ട്രീയമെന്നും പറയും.

നഗരത്തിലെ എല്ലാ സൗകര്യങ്ങളുടെയും നടുവിൽ നാല് നില വീട്ടിൽ ആഡംബര ജീവിതം ജീവിക്കുന്ന നീലകണ്ഠൻ, നെഹ്‌റു തൊപ്പിയും വെച്ച് ഗേറ്റിനു പുറത്തു വന്നു ബാക്കിയുള്ളവരുടെ കഞ്ഞിയിൽ മണ്ണിടുമ്പോൾ മണ്ണിന്റെ പ്രത്യേകതകളെപ്പറ്റി ചർച്ച ചെയ്യാൻ സൗകര്യമില്ല. ഇടയ്ക്കിടെ വിദേശ യാത്ര പോയി ജർമനിയിലെയും ലണ്ടനിലെയും സൗകര്യങ്ങൾ കണ്ടു അന്ധാളിച്ചു നിൽക്കുന്ന കാരശ്ശേരി, അതേ കാര്യങ്ങൾ നാട്ടിൽ വരുമ്പോൾ തടയാൻ നോക്കുന്നതിന്റെ പുറകിലെ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയവും തുറന്നു കാട്ടുക തന്നെ ചെയ്യും. അതാണ് സാറെ ജനാധിപത്യമെന്നത്. വൺ സൈഡഡ് ഡെമോക്രസി, ഡെമോക്രസി അല്ല കേട്ടോ.

പ്രമോദ് രാമൻ ആദ്യം മനോരമയും പിന്നെ മൗദൂദി വണ്ണും നവീകരിക്ക്. എന്നിട്ടാവാം സോഷ്യമീഡിയ. ആദ്യം തുടങ്ങിയവർ ആദ്യം നിർത്തട്ടെ. ഇതുവരെ നിങ്ങൾ നമ്മളെ എറിഞ്ഞ കല്ലുകളെടുത്തു നമ്മൾ തിരിച്ചെറിയാൻ തുടങ്ങുന്നതേയുള്ളൂ. ഇത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ നിയോഗമാണ്. കടന്നലുകളുടെ ചരിത്ര ദൗത്യം. കടുംവെട്ട് തന്നെയാണ് ഉദ്ദേശ്യം. നിങ്ങളുടെയൊക്കെ ജീവിതമെടുത്തുവെച്ചു നിങ്ങളെ അളക്കാൻ തന്നെയാണുദ്ദേശ്യം. നോക്കാമല്ലോ എത്രപേർ ജയിക്കുമെന്ന്. മതി നീയൊക്കെ പാവങ്ങളുടെ തലയിൽക്കേറി ആളുകളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button