ആര്യനാട്: ആളുമാറി പ്ലസ് ടു വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ച് പോലീസ്. ആര്യനാട് പൊലീസാണ് ആളുമാറി മര്‍ദ്ദിച്ചതായി പരാതി ഉയരുന്നത്. ആര്യനാട് ആനന്ദേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥിയെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി കാട്ടാക്കട ഡിവൈ.എസ്.പിക്ക് കുടുംബം പരാതി നല്കി.
Also Read:ഓണക്കിറ്റ് വിതരണം പാളി : തിരുവോണത്തിന് മുൻപ് കിറ്റ് വിതരണം പൂർത്തിയാകില്ലെന്ന് സപ്ലൈകോ
സുഹൃത്തിനൊപ്പം ആര്യനാട് പെട്രോള്‍ പമ്പിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കില്‍ മഫ്തിയിലെത്തിയ രണ്ട് പൊലീസുകാര്‍ തടഞ്ഞുനിറുത്തി താക്കോല്‍ ഊരുകയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ചെകിടത്തടിച്ച ശേഷം വിലങ്ങ് വച്ച് ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.
ഒടുവില്‍ ആള് മാറി പിടിച്ചതാണെന്നും പരാതിയില്ലെങ്കില്‍ ബൈക്ക് തിരികെ നല്‍കാമെന്നും പിഴ ഈടാക്കുക മാത്രമേ ചെയ്യൂവെന്നും പൊലീസ് പറഞ്ഞെന്നാണ് പരാതി.
Post Your Comments