Latest NewsCricketNewsSports

ഞങ്ങളിലൊരാളെ നിങ്ങൾ ലക്ഷ്യമിടുകയാണെങ്കിൽ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നൽകും: മുന്നറിയിപ്പുമായി രാഹുൽ

ലോർഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ താരങ്ങൾ തമ്മിലുള്ള വാക്പോരിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. കളത്തിന് പുറത്ത് കാണികളിൽ നിന്നു പോലും ഇന്ത്യക്ക് അപമാനം ഏൽക്കേണ്ടി വന്നു. എന്നാൽ ടീമിലെ ഏതെങ്കിലും താരത്തെ സ്ലെഡ്ജ് ചെയ്യുകയോ പ്രകോപിപ്പിക്കുകയോ ചെയ്താൽ ടീമിലെ എല്ലാവരും കൂടി അതിനു മറുപടി നൽകുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ.

‘ഞങ്ങളിലൊരാളെ നിങ്ങൾ ലക്ഷ്യമിടുകയാണെങ്കിൽ ടീമിലെ മുഴുവൻ പേർക്കും പുറകെയാണ് നിങ്ങൾ വരുന്നത്. ഞങ്ങളുടെ ഇലവനിലെ എല്ലാവരും കൂടി ഇതിനു തിരിച്ചടി നൽകും. ഇരുടീമുകളും ലോർഡ്സ് ടെസ്റ്റിൽ വിജയിക്കണമെന്ന് എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നാണ് താരങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കൽ കാണിക്കുന്നത്’.

Read Also:- ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് ടീം മീഡിയ മാനേജർ

‘ടെസ്റ്റ് ക്രിക്കറ്റ് ഇങ്ങനെ തന്നെയാണ് കളിക്കുന്നത്. എതിരാളികളോട് ഒന്നോ, രണ്ടോ വാക്കുകൾ പറയാൻ മടിച്ചു നിൽക്കുന്നതല്ല ഞങ്ങളുടെ ടീം. ഏതെങ്കിലുമൊരാൾ ഞങ്ങളുടെ ടീമിലെ ഒരു താരത്തിനു പിന്നാലെ വരികയാണെങ്കിൽ ഇലവനിലെ 10 പേരെയും അത് പ്രചോദിപ്പിക്കും. അങ്ങനെയുള്ള ടീമാണ് ഞങ്ങളുടേത്’ രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button