ദുബായ്: വരുന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ടീം കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുമായാണെന്നും ത്രിരാഷ്ട്ര പരമ്പരയ്ക്കായി വിവിധ രാജ്യങ്ങളിൽ വേദികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിന്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു.
‘ഞങ്ങൾ ടി20 ലോകകപ്പിൽ കളിക്കും. തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് ഇൻഡീസും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള വേദിക്കായി ഞങ്ങൾ ശ്രമിക്കുകയാണ്. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്’.
Read Also:- ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ
‘പാകിസ്ഥാൻ പരമ്പര നിശ്ചയപ്രകാരം നടക്കും. ആഭ്യന്തര ടി20 ടൂർണമെന്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അത് ടി20 ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ സഹായിക്കും. താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും എല്ലായ്‌പ്പോഴും ഞങ്ങൾ സഹായിക്കാറുണ്ട്. സാധ്യമാവുന്നതെല്ലാം ഞങ്ങൾ അവർക്കായി ചെയ്യും. രാജ്യത്തെ സംഭവവികാസങ്ങൾ കാബൂളിനെ സാരമായി ബാധിച്ചിട്ടില്ല’ ഹിക്മത് ഹസൻ പറഞ്ഞു.
Post Your Comments