NattuvarthaLatest NewsKeralaIndiaNewsInternational

ഇവിടെയുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നൽ പായുന്നു, താലിബാൻ ഭയപ്പെടുത്തുന്നു: ഡോ ഷിംന അസീസ്

തിരുവനന്തപുരം: ഇവിടുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നല്‌ പായുന്നുണ്ടെന്ന് ഡോക്ടർ ഷിംന അസീസ്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ, സംഘടനകളൊക്കെ, കനത്ത മൗനത്തിലാണ്. മനുഷ്യര് നിസ്സഹായരായി കേഴുമ്പൊ കണ്ണടച്ചിരുട്ടാക്കുകയാണെന്നും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ഷിംന അസീസ് പറയുന്നു.

Also Read:ശൈലജ ടീച്ചർക്ക് പിന്നാലെ വീണ ജോർജിനും കൈയ്യടി: കോവിഡിന് പിന്നാലെയെത്തിയ സികയെ മികച്ച രീതിയിൽ പ്രതിരോധിച്ചുവെന്ന് വാദം

പഠിക്കാത്ത പെണ്ണുങ്ങളുള്ള നാട്ടിൽ നിലവാരം ഇടറുന്നത്‌ വ്യക്‌തിയുടേതല്ല, കുടുംബങ്ങളുടേതാണ്, നാടിന്റേതാണെന്നും താലിബാൻ വിഷയത്തിൽ ഷിംന അസീസ് അഭിപ്രായപ്പെടുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

താലിബാൻ വല്ലാതെ ഭയപ്പെടുത്തുകയാണ്‌.

ഇസ്‌ലാമികഭരണം എന്ന പേരിൽ അഫ്ഗാനിൽ പ്രധാനമായും അടക്കുന്നത്‌ വിദ്യാഭ്യാസത്തിലേക്കുള്ള വഴികളാണ്‌. സ്‌കൂൾ കാണാത്ത തലമുറകൾ ചെന്ന്‌ വീഴാൻ പോകുന്നത്‌ യുഗങ്ങൾ പിറകോട്ടാണ്‌. പഠിക്കാത്ത പെണ്ണുങ്ങളുള്ള നാട്ടിൽ നിലവാരം ഇടറുന്നത്‌ വ്യക്‌തിയുടേതല്ല, കുടുംബങ്ങളുടേതാണ്, നാടിന്റേതാണ്. പ്രായപൂർത്തിയാവുന്നതിനു മുൻപ് തന്നെ ഭൂരിപക്ഷവും ഏതെങ്കിലുമൊരുവന്റെ അടിമയായി അവസാനിക്കും. നമ്മുടെ തൊട്ടരികിൽ ഒരു രാജ്യത്ത്‌ അവരുടെ ഭാവി ഇനി കണ്ണ്‌ പോലും പുറംലോകം കാണാത്ത ഘോരാന്ധകാരത്തിലാകും.

പെണ്ണ്‌ പഠിക്കരുത്‌, സംഗീതമോ തമാശകളോ പാടില്ല, കോവിഡ്‌ വാക്‌സിനേഷനില്ല. ലോകത്ത്‌ പോളിയോ എന്ന രോഗം ആകെ ബാക്കിയുള്ളത്‌ അഫ്‌ഗാനിലും പാകിസ്‌ഥാനിലും മാത്രമാണ്‌. കാരണങ്ങളിൽ മുന്നിൽ താലിബാനിസവും തീവ്രവാദവുമാണ്‌. ഒരു രാജ്യമൊട്ടാകെ മരണം, രോഗം, ദുരിതം, തീരായാതന.

ഇവിടുള്ള താലിബാൻ അനുകൂലികളെ വായിക്കുമ്പോൾ നട്ടെല്ലിലൂടെ മിന്നല്‌ പായുന്നുണ്ട്. ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ സംഘടനകളൊക്കെ കനത്ത മൗനത്തിലാണ്. മനുഷ്യര് നിസ്സഹായരായി കേഴുമ്പൊ കണ്ണടച്ചിരുട്ടാക്കുകയാണ്.

പടച്ചോന്‌ പല പേരിടുന്നവരും, പേരിട്ട പടച്ചോൻ പേരു കേട്ടവനെന്ന്‌ പറയുന്നവരുമൊക്കെ ഇവിടേമുണ്ട്‌. പല രൂപത്തിൽ, ഭാവത്തിൽ.

ദൂരം തീരെ കുറവാ.
തൊട്ടടുത്താ.

shortlink

Related Articles

Post Your Comments

Related Articles


Back to top button