കണ്ണൂർ : ഇ ബുൾ ജെറ്റ് യൂട്യബ് വ്ലോഗർമാരായ സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചർച്ചാ വിഷയമായിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബിലെ തന്നെ മറ്റൊരു വ്ലോഗറായ് മല്ലു ട്രാവലറിന്റെ ഒരു പഴയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വീഡിയോ.
Read Also : സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങാൻ പണം അനുവദിച്ച് സർക്കാർ: 20 ലക്ഷം കോവിഷീൽഡ് വാക്‌സിൻ വാങ്ങി നൽകും
‘വണ്ടിഞാൻ മോഡിഫിക്കേഷൻ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം. ഞാൻ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളിൽ
ഓടിയിട്ട് പിടിച്ചിട്ടില്ല.എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേൽ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് മോർ കംഫർട്ടിനും, മോർ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷൻ എന്നും പറഞ്ഞ് എംവിഡി പിടിച്ചാൽ തീർന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാൻ ഓനിക്കെതിരെ കേസുകൊടുക്കും’- എന്നാണ് വീഡിയോയിൽ മല്ലു ട്രാവലർ പറയുന്നത്.
Post Your Comments