പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ ശബരിഗിരി വൈദ്യുതി പദ്ധതിയുടെ സംഭരണികളില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയരുന്നു.
മുന്‍ വര്‍ഷങ്ങളിലേക്കാള്‍ 11 ശതമാനം അധികം വെള്ളമാണ് സംഭരണികളിൽ ഇപ്പോൾ നിലവിലുള്ളത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി 49 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ.
Also Read:രാജ്യ വ്യാപകമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 ന് ആഹ്വാനം ചെയ്ത് കേന്ദ്ര കായിക വകുപ്പ് മന്ത്രി
സംസ്ഥാനത്തെ പ്രധാന സംഭരണിയായ കക്കി ആനത്തോട് അണക്കെട്ടില്‍ 973.59 മീറ്റര്‍ വെള്ളമാണ് ഉള്ളത്. ഇതിന്റെ പരമാവധി സംഭരണ ശേഷി 981. 45 മീറ്ററാണ്. 986.32 മീറ്റര്‍ ശേഷിയുള്ള ഉപ സംഭരണിയായ പമ്പ അണക്കെട്ടില്‍ 974.25 മീറ്ററാണ് നിലവിലെ നിരപ്പ്. ഗവി , കുള്ളാര്‍, മീനാര്‍ സംഭരണികളിലും പരാമവധി ശേഷിക്ക് അടുത്ത് എത്തിയിട്ടുണ്ട്.
കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്. യഥാക്രമം നീല ഓറഞ്ച് ചുവപ്പ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച് പരമാവധിയ്ക്ക് മുകളിൽ എത്തിയാൽ വെള്ളം തുറന്ന് വിടും. വരും ദിവസങ്ങളിലും മഴ കനത്താല്‍ വളരെ പെട്ടെന്ന് തന്നെ നിയന്ത്രണ രേഖയില്‍ വെള്ളം എത്തുമെന്നാണ് കെഎസ്‌ഇബിയുടെ ആശങ്ക. 11.694 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് കഴിഞ്ഞ ദിവസം മാത്രം സംഭരണികളിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ വൈദ്യുതി ഉത്പാദനം കെഎസ്‌എബി കൂട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments