Latest NewsNewsIndia

രാജ്യ വ്യാപകമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 ന് ആഹ്വാനം ചെയ്ത് കേന്ദ്ര കായിക വകുപ്പ് മന്ത്രി

ന്യൂഡൽഹി : 75-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പദ്ധതി ആഹ്വാനം ചെയ്തത്. കേന്ദ്ര കായിക വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറാണ് പദ്ധതി ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് 13ന് പദ്ധതി രാജ്യത്തിന് സമർപ്പിക്കും.

Read Also : കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം മണ്ടത്തരങ്ങള്‍ തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുക്കും : പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍ 

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ 75ഓളം കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഠാക്കൂർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2 വരെ ഓരോ ആഴ്ചയിലും 75 ജില്ലകളിലെ 75 ഗ്രാമങ്ങളിലായി പരിപാടികൾ തുടരും. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിൽ രാജ്യത്തെ 744 ജില്ലകളിലെ 75 ഗ്രാമങ്ങളിൽ നിന്നും 30,000ത്തോളം വിദ്യാഭ്യാസ കേന്ദ്രങ്ങൾ പങ്കുചേരും.

രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, റെയിൽവേ, എൻവൈകെഎസ്, ഐടിബിപി, എൻഎസ്ജി, എസ്എസ്ബി തുടങ്ങി വിവിധ സേനാവിഭാഗങ്ങളും വെർച്വലായി പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button