തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളിൽ വൻതട്ടിപ്പ് നടക്കുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മതിയായ യോഗ്യതയില്ലാത്തവരാണ് മിക്ക ഡ്രൈവിങ് സ്കൂളുകളിലും പരിശീലനം നല്‍കുന്നത്. ഗതാഗത സിഗ്നലുകളെക്കുറിച്ചുപോലും പരിശീലകർക്ക് അറിയില്ല.
Also Read:കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന പേരിൽ പോലീസ് നടത്തിയ നരഹത്യകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി
മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന ആളുകളുടെ പരാതികളെത്തുടര്‍ന്ന് ഡ്രൈവിംഗ് സ്‍കൂളുകളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ‘ഓപ്പറേഷന്‍ സേഫ് ഡ്രൈവ് ‘ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.
മലപ്പുറം, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലെ ചില ഡ്രൈവിംഗ് സ്‍കൂളുകളില്‍ നിലവാരമില്ലാത്ത പരിശീലകരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചില സ്ഥാപനങ്ങളിൽ നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത വാഹനങ്ങളാണ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകിയിരുന്നത്. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഡ്രൈവിംഗ് സ്കൂളുകളെ അന്വേഷണസംഘം കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments