മൂവാറ്റുപുഴ: സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സി.പി.എം യോഗത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Also Read:ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞു കയറി അജ്ഞാതന്റെ നഗ്നതാ പ്രദര്‍ശനം, അസഭ്യ വര്‍ഷം
കഴിഞ്ഞ 30 ന് മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ സംസ്ഥാന നേതാവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവരില്‍ ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 30 പേരാണ് പങ്കെടുത്തത്.
രാവിലെ ആരംഭിച്ച യോഗം വൈകീട്ട് നാലോടെയാണ് അവസാനിച്ചത്.
ഇതോടെ പ്രശ്നത്തിൽ വിവാദം കത്തിക്കയറുകയാണ്. നേതൃത്വത്തിൽ തന്നെ വലിയ തോതിൽ വിമർശനം ഉയർന്നിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് കാരണമെന്നാരോപിച്ചു നേതൃത്വത്തിനെതിരെ പലരും രംഗത്തു വരുന്നുണ്ട്.
Post Your Comments