തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്ചിറ നവാസ് നല്‍കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനോടാണ് അതിനെ കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ലെന്നും, തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
Also Read:പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിന് ഒപ്പമുള്ള ജാതിവാല്‍ വെട്ടി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍
മന്ത്രി എ കെ ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും അതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിയായി തുടയുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് പരാതി സമർപ്പിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്തരിക്കണമെന്നും നവാസ് നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മന്ത്രിയെ സുരക്ഷിതനാക്കി തന്നെയാണ് മുഖ്യമന്ത്രിയും പാർട്ടിയും നിലപാടുകൾ സ്വീകരിച്ചത്. മന്ത്രി ശശീന്ദ്രനെതിരെ മുൻപും ഫോൺ വിളി വിവാദം ഉണ്ടായിട്ടുണ്ട്. ആ കേസും ഇതേ അവസ്ഥയിൽ തന്നെ തെളിവുകളും സാക്ഷികളുമില്ലാതെ നിലനിൽക്കുകയാണ്.
Post Your Comments