Latest NewsKeralaNattuvarthaNews

കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെ തെളിവുകൾ ഇല്ല: സി ഡി വിശ്വാസയോഗ്യമല്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്​ചിറ നവാസ് നല്‍കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനോടാണ് അതിനെ കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ലെന്നും, തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

Also Read:പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിന് ഒപ്പമുള്ള ജാതിവാല്‍ വെട്ടി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍

മന്ത്രി എ കെ ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും അതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിയായി തുടയുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് പരാതി സമർപ്പിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്​തരിക്കണമെന്നും നവാസ് നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രിയെ സുരക്ഷിതനാക്കി തന്നെയാണ് മുഖ്യമന്ത്രിയും പാർട്ടിയും നിലപാടുകൾ സ്വീകരിച്ചത്. മന്ത്രി ശശീന്ദ്രനെതിരെ മുൻപും ഫോൺ വിളി വിവാദം ഉണ്ടായിട്ടുണ്ട്. ആ കേസും ഇതേ അവസ്ഥയിൽ തന്നെ തെളിവുകളും സാക്ഷികളുമില്ലാതെ നിലനിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button