KeralaNattuvarthaLatest NewsNews

ഒടുവിൽ സർക്കാർ കണ്ണു തുറന്നു: പെട്ടിമുടിയിൽ ഉടൻ നഷ്ടപരിഹാരമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ഉടൻ നഷ്ടപരിഹാരമെന്ന് മന്ത്രി കെ രാജൻ. പുനരധിവാസവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഈ മാസത്തില്‍ തന്നെ പരിഹാരമുണ്ടാകുമെന്നും, മൃതദേഹം ലഭിക്കാത്തിനാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുണ്ടായ സാങ്കേതികമായ തടസ്സങ്ങള്‍ ഉടന്‍ പരിഹകരിക്കാന്‍ റവന്യൂസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read:സ്വർണം നേടിയില്ലെങ്കിൽ രാജ്യദ്രോഹിയാകും, വെള്ളി മെഡൽ നേടിയതിന് രാജ്യത്തോട് ക്ഷമാപണം നടത്തണം: ഗതികെട്ട് ചൈനീസ് താരങ്ങൾ

പെട്ടിമുടി ദുരന്തം നടന്ന് ഒരുവർഷം പിന്നിടുമ്പോഴും സർക്കാർ വാഗ്ദാനങ്ങളെല്ലാം ഫയലുകളിൽ മാത്രമായി കുരുങ്ങിക്കിടക്കുകയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമീപകാലത്ത് അരങ്ങേറിയിരുന്നത്. ഇതുവരെ കണ്ടെത്താത്ത 4 പേരെ മരണമടഞ്ഞവരുടെ പട്ടികയിൽ പോലും ഉൾപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച് 7 മാസമായിട്ടും മരണ സർട്ടിഫിക്കറ്റ് പോലും ലഭ്യമായിട്ടുണ്ടായിരുന്നില്ല. മരണവിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കാത്തതാണ് സർട്ടിഫിക്കറ്റ് നൽകാൻ തടസ്സമെന്നായിരുന്നു പഞ്ചായത്ത്‌ അധികൃതർ പറഞ്ഞിരുന്നത്.
മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പെട്ടിമുടിയിലെ ദുരിതബാധിതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button