KeralaLatest NewsNews

പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ല: താക്കീതുമായി റവന്യൂമന്ത്രി

അതിതീവ്രമഴയും തുടര്‍ച്ചയായ മഴ മൂലം മണ്ണടിച്ചിലിനുള്ള സാധ്യതയുമാണ് നമ്മുടെ മുന്നിലെ വെല്ലുവിളികൾ.

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ദുരന്തമുഖത്തേക്ക് ടൂറിസം വേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്നും ദുരന്തമേഖലയിൽ ആളുകൾ ചുമ്മാ കാഴ്ച കാണാൻ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

‘മണിക്കൂറിൽ 55 കിമീ വേഗതയിൽ വരെ നിലവിൽ കടലിൽ കാറ്റ് വീശുന്നുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 18 മണിക്കൂറിൽ മഴയുടെ അളവിൽ കുറവുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ജാഗ്രത തുടരുകയാണ്. ഡാം മാനേജ്മെൻ്റ് കൃത്യമായി നടക്കുന്നുണ്ട്. റൂൾ കര്‍വ് അനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് വെള്ളം ഒഴുക്കിവിടാൻ ക്രമീകരണം നടത്തിയിട്ടുണ്ട്’- റവന്യൂ മന്ത്രി പറഞ്ഞു.

‘പത്തനംതിട്ടയടക്കം മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചിട്ടുണ്ട്. ശബരിമല തീ‍ര്‍ത്ഥാടനത്തിന് തടസ്സമില്ല. എന്നാൽ പമ്പയിൽ സ്നാനം അനുവദിക്കില്ല. ഇക്കാര്യത്തിൽ ജില്ലാഭരണകൂടത്തോട് എല്ലാവരും സഹകരിക്കണം. എന്നാൽ ശബരിമലയിലേക്കുള്ള യാത്രയിൽ വളരെ ജാഗ്രത വേണം. ഇക്കാര്യം തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം. പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് അധികൃതരോട് നിര്‍ദ്ദേശിച്ചു’- അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു

‘അതിതീവ്രമഴയും തുടര്‍ച്ചയായ മഴ മൂലം മണ്ണടിച്ചിലിനുള്ള സാധ്യതയുമാണ് നമ്മുടെ മുന്നിലെ വെല്ലുവിളികൾ. വെള്ളം കേറിയ സ്ഥലങ്ങളിലും മറ്റു ദുരന്തമേഖലകളിലും ജനങ്ങൾ സന്ദര്‍ശനം നടത്തുന്ന നിലയുണ്ട്. ഒരു തരത്തിലും അത് അനുവദിക്കില്ല. ഇന്നലെ ചാലക്കുടിയാറിൽ കാട്ടാന കുടുങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് അങ്ങോട്ട് എത്തിയത്. ഇതുവളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ദുരന്തടൂറിസം ഒരു കാരണവശാലും അനുവദിക്കില്ല ഇക്കാര്യത്തിൽ കര്‍ശന നിര്‍ദേശം പൊലീസിന് നൽകിയിട്ടുണ്ട്’- മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button