KeralaLatest News

പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കില്‍ തെന്നിവീണ് മന്ത്രി കെ. രാജന് പരിക്ക്

ഒല്ലൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍മാണജോലികള്‍ വിലയിരുത്താനെത്തിയ മന്ത്രി കെ. രാജന് കോണിപ്പടിയില്‍നിന്ന് വീണ് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നിര്‍മാണം പുരോഗമിക്കുന്ന ബയോഡൈവേഴ്‌സിറ്റി കേന്ദ്രത്തിനു മുകളിലെ കോണ്‍ക്രീറ്റ് കോണിയുടെ ഏറ്റവും താഴെ ഭാഗത്തുനിന്നാണ് തെന്നിവീണത്.

മന്ത്രിയുടെ വലതുകാല്‍ മുട്ടിനാണ് പരിക്കേറ്റത്. ഉടനെത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ജീപ്പില്‍ക്കയറ്റി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ തൊലി അടര്‍ന്ന സ്ഥലത്ത് രണ്ട് തുന്നലിട്ടു. പരിക്ക് സാരമുള്ളതല്ല.

അല്പനേരത്തെ വിശ്രമത്തിനുശേഷം മന്ത്രി ആശുപത്രി വിട്ടു. വെള്ളിയാഴ്ചയിലെ മറ്റ് പരിപാടികള്‍ റദ്ദാക്കി. ശനിയാഴ്ചയിലെ പരിപാടികള്‍ക്ക് മാറ്റമില്ലെന്ന് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചു.

കടപ്പാട്: മാതൃഭൂമി ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button