KeralaNattuvarthaLatest NewsIndiaNewsInternational

ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു: തിരിച്ചറിയുന്നവർ ബന്ധപ്പെടുക

ദുബൈ: ഓർമ്മ നഷ്ടപ്പെട്ട യുവതി ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു. പേരോ നാടോ ഒന്നുമറിയില്ല. നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കും. ഓര്‍മശേഷി നഷ്​ടപ്പെട്ട് പരസ്​പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി സംസാരിക്കുന്നത്. ബര്‍ദുബൈ ക്ഷേത്രത്തിനടുത്തെ ആല്‍ത്തറയിലാണ്​ ഇപ്പോൾ ഇവർ ജീവിതം കഴിച്ചുകൂട്ടുന്നത്​. എമിറേറ്റ്​സ്​ ഐ.ഡിയോ പാസ്​പോര്‍​ട്ടോ വിസയോ എവിടെയാണെന്ന്​ ഇവർക്ക് അറിയില്ല. ചിലപ്പോള്‍ ഇവർ ആലപ്പുഴയാണ്​ വീടെന്ന്​ പറയും. ഇടക്ക്​ പറയും തിരുവനന്തപുരത്താണെന്ന്​. യു.എ.ഇയിലെ നിയമങ്ങ​ളെ കുറിച്ച്‌​ ഇവർക്ക് നല്ല ഓര്‍മയുണ്ട്​.

Also Read:ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം

1996 മുതല്‍ 2001 വരെ യു.എ.ഇയിലെ ഒരു സ്​ഥാപനം നടത്തിയിരുന്നതായി പറയുന്നുണ്ട്​. സാമൂഹിക പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനൊരു സ്​ഥാപനം ഉണ്ടായിരുന്നു എന്നാണ്​ അറിയാന്‍ കഴിഞ്ഞത്. എന്നാൽ ഈ സ്ഥാനം 2001ല്‍ പൂട്ടിപോയെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇവരുടെ ഭര്‍ത്താവി​ന്റെ പേര്​ ബാലു എന്നാണ്​ പറയുന്നത്​. ഏകദേശം 40-45 വയസ്​ പ്രായം തോന്നിക്കും. ഇവരുടെ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കില്‍ നാട്ടിലേക്ക്​ കയറ്റി അയക്കാന്‍ സൗകര്യം ഏര്‍പെടുത്താമെന്നാണ്​ യു.എ.ഇ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണം: 0097155 5712550 (ഷിജു ബഷീര്‍).

shortlink

Related Articles

Post Your Comments

Related Articles


Back to top button