Latest NewsNewsIndia

ജാമിയ മസ്ജിദിന് സമീപം സ്‌ഫോടനം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രണ്ട് വര്‍ഷം പിന്നിട്ട ഈ ദിനത്തിൽ ജമ്മു കാശ്മീരില്‍ സ്ഫോടനം.

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ തീരുമാനമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. 2019 ആഗസ്റ്റ് 5 നായിരുന്നു ആ സുപ്രധാന തീരുമാനം. കശ്മീരിന്റെ പ്രത്യേക പദവികള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.

read also: സ്വർണം നേടിയില്ലെങ്കിൽ രാജ്യദ്രോഹിയാകും, വെള്ളി മെഡൽ നേടിയതിന് രാജ്യത്തോട് ക്ഷമാപണം നടത്തണം: ഗതികെട്ട് ചൈനീസ് താരങ്ങൾ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രണ്ട് വര്‍ഷം പിന്നിട്ട ഈ ദിനത്തിൽ ജമ്മു കാശ്മീരില്‍ സ്ഫോടനം. ശ്രീനഗര്‍, നൗഹട്ട പ്രദേശത്തെ ജാമിയ മസ്ജിദിന് സമീപമാണ് ഇന്ന് ഉച്ചയോടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ആളപായമോ, പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഐ.ഇ.ഡി (ഇംപ്രൊവെെസ്ഡ് എക്സ്പ്ലോസീവ് ഡിവെെസ്) ഉപയോഗിച്ചുളള സ്‌ഫോടനമാണിതെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടനശേഷം ആകാശത്തേക്ക് വെടിയുതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button