NattuvarthaLatest NewsKeralaIndiaNews

ആത്മഹത്യകൾ കണ്ടിട്ടും പാഠം പഠിക്കാത്ത സർക്കാർ: മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു

കോട്ടയം: ആത്മഹത്യ ചെയ്ത സഹോദരങ്ങളുടെ മൃതദേഹവുമായി ബാങ്കിന് മുൻപിൽ പ്രതിഷേധത്തിനെത്തിയ ജനങ്ങളെ തടഞ്ഞ് പോലീസ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി മണിപ്പുഴ അര്‍ബന്‍ സഹകരണ ബാങ്കിന് മുന്നില്‍ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്.

Also Read:ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന ഈ മനുഷ്യൻ ഒരു ഇന്ത്യാക്കാരനല്ല: 17 വർഷത്തെ കണക്ക് വീട്ടലാണിത്, അഭിമാന കാഴ്ച !

പ്രതിഷേധവുമായി മൃതദേഹം വഹിച്ചുള്ള യാത്ര തടഞ്ഞതോടെ റോഡിൽ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. മൃതദേഹങ്ങള്‍ വീട്ടിലേക്ക്​ കൊണ്ടുപോകണമെന്നായിരുന്നു പോലീസുകാരുടെ ആവശ്യം. സംഭവസ്ഥലത്ത് വന്‍ പൊലീസ്​ സംഘം ക്യാമ്പ് ചെയ്തിരുന്നു. തുടർന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.

ഏറെ നേരത്തേയ്ക്ക് സംഘർഷസമാനമായിരുന്നു സംഭവസ്ഥലം. ഒടുവിൽ
വായ്പ തിരിച്ചടവ്​ മുടങ്ങിയ വിഷയം ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പിനെതുടര്‍ന്ന്​ മൃതദേഹം ജുമാ മസ്​ജിദിലേക്ക്​ സംസ്ക്കാരത്തിന്​ കൊണ്ടുപോവുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ആത്മഹത്യകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അശാസ്ത്രീയമായ ലോക്ഡൗൺ അടച്ചിടലുകൾ മൂലം പലരും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടുരിക്കുകയാണ്. കഴിവതും എത്രയും വേഗത്തിൽ തന്നെ സർക്കാർ ലോക്ഡൗൺ മാനദണ്ഡങ്ങൾ പിൻ വലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button