ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റിന്റെ അപ്പീല്‍. സ്കോളര്‍ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് മുസ്ലിം വിദ്യാര്‍ഥികളെ ഹൈകോടതി വിധി പ്രതികൂലമായി ബാധിച്ചെന്ന് അപ്പീല്‍ ചൂണ്ടിക്കാട്ടുന്നു.
പല പ്രമുഖരും ഇതേ കാരണം ചൂണ്ടിക്കാണിച്ചു തന്നെ വിധിയ്ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ക്രിസ്ത്യന്‍ അടക്കമുള്ള മറ്റ് സമുദായത്തിന് സ്കോളര്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുന്നുണ്ട്. അടുത്തിടെ 10 കോടി രൂപ ചെലവാക്കിയിരുന്നു. 80:20 അനുപാതം മറ്റ് സമുദായങ്ങളെ ബാധിക്കില്ലെന്നും അപ്പീലിൽ പറയുന്നു.
ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെയക്കടക്കം പ്രസ്തുത വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. കാന്തപുരം എ പി വിഭാഗവും കടുത്ത എതിർപ്പുമായി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു.
Post Your Comments