KeralaLatest NewsNews

പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കപ്പെടുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യം: പ്രതിപക്ഷത്തിനെതിരെ മോദി

ഇന്ന് രാവിലെ നടന്ന ബിജെപി എം.പിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കപ്പെടുന്നത് പാർലമെന്റിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും പൊതുജനത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ നടന്ന ബിജെപി എം.പിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also  :  ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്താം

പെഗാസസ് ഫോൺ ചോർത്തൽ, കർഷക പ്രതിഷേധം, സർക്കാർ പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും നടന്ന കടുത്ത പ്രതിഷേധത്തിനെതിരെ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം കാരണം വളരെ കുറച്ചു പ്രവർത്തനങ്ങളെ നടന്നിട്ടുള്ള ഈ ഒരു പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ കോൺഗ്രസ് തടസ്സപ്പെടുത്തി എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button