Latest NewsCricketNewsSports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: മായങ്ക് അഗർവാൾ പുറത്ത്

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ മായങ്ക് അഗർവാൾ പരിക്കേറ്റ് പുറത്ത്. ഇന്ത്യൻ ടീമിൽ നിന്ന് ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ് പുറത്താകുന്ന നാലാമത്തെ താരമാണ് അഗർവാൾ. നെറ്റ്സിൽ പരിശീലനത്തിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പന്ത് തലയിൽ കൊണ്ടാണ് അഗർവാളിന് പരിക്കേറ്റത്.

അഗർവാളിന് പരിക്കേറ്റ വിവരം ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ഒബ്സർവേഷനിലാണെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ സിറാജിന്റെ ബോൾ കൈയിൽ കൊണ്ട് പരിക്കേറ്റ് വാഷിംഗ്ടൺ സുന്ദറും പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.

Read Also:- പിച്ചിലെ പുല്ല് കണ്ട് ഇന്ത്യയ്ക്ക് പരാതി ഉണ്ടാകില്ലെന്ന് കരുതുന്നു: ആൻഡേഴ്സൺ

ആദ്യ ടെസ്റ്റിന് മുമ്പ് അഗർവാളിന്റെ പുറത്താകൽ മറ്റൊരു ഓപ്പണറെ കണ്ടുപിടിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യക്കുള്ളത്. കെഎൽ രാഹുൽ, ഹനുമ വിഹാരി, അഭിമന്യു ഈശ്വർ എന്നിവരാണ് അഗർവാളിന് പകരക്കാരനാവാൻ ബിസിസിഐയുടെ ലിസ്റ്റിൽ ഉള്ളത്. ഇതിൽ രാഹുലിനും വിഹാരിക്കുമാണ് സാധ്യത കൂടുതൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button